Sunday, February 3, 2008

ഇസ്ലാം

ഒരു മുസല്‍മാന്‍റെ ചില ലക്ഷണങ്ങള്‍

*പെരുമാറ്റം നല്ല രൂപത്തിലായിരിക്കും *കുടികളോട് കാരുണ്യം കാണിക്കും *മുതിര്‍ന്നവരെ ബഹുമാനിക്കും *പരസ്പരം ഇടപെടുമ്പോള്‍ സലാം ചൊല്ലും പിരിയുമ്പോള്‍ സലാം പറയുന്നവരും ദുആ വസിയ്യത് ചെയ്യുനവരും ആയിരിക്കും *അവര്ക്കു വായ് നാറ്റം ഉണ്ടാവില്ല *ശുജീകരണ സമയത്ത് വുളൂ ചെയ്യുമ്പോള്‍ പ്രതേകിച്ചും മിസ്‌ വാക്ക് ചെയ്യുന്നവരയിരിക്കും *ജുമുആകു വേണ്ടി വെള്ളി യാഴ്ച്ച കളില്‍ പ്രതേകം കുളിക്കുന്നവരയിരിക്കും *അവരിലൊരാള്‍ രോഗിയായാല്‍ പരസ്പരം ദുആ ചെയ്യുന്നവരും സന്ദര്‍ശനത്തിലൂടെ ഐക്യ ദാര്ട്യം പ്രകടിപ്പിക്കുന്നവരും ആയിരിക്കും *പക്ഷ പാതമില്ലാതെ തന്റെ അയല്‍കാര്‍ക്ക് ഗുണം ചെയ്യുന്നവരയിരിക്കും . *ബന്ധുക്കളുടെ ക്ഷേമത്തിന് ശ്രമിച്ചുകൊണ്ടിരിക്കും കുടുംബ ബന്ധം മുറിക്കാതവരായിരിക്കും .*ഉന്നതനാകട്ടെ അല്ലാതരിക്കട്ടെ തന്‍റെ അതിഥിയെ മാന്യമായി സല്‍കരിച്ച് സംത്രിപ്തനക്കും .*അവര്‍ നടക്കുമ്പോള്‍ നോട്ടം താഴേക്കായിരികും ( അഹങ്കാരം ഉണ്ടായിരിക്കില്ല )*പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാലും പള്ളിയില്‍ നിന്നു ഇറങ്ങുമ്പോള്‍ ഇടതുകാലും മുന്തിക്കുന്നവനായിരിക്കും .*ചെറിയ ഒരു ഭാഗ മെങ്കിലും ഖുര്‍ആന്‍ പാരായണം നിത്യേന ഓതുന്നവരായിരിക്കും .*ജനങ്ങളോടുസദുപദേശം നടത്തും.*അനാഥ അഗതികളെ സംരക്ഷിക്കുന്നതില്‍ ഔത്സു ക്യം കാണിക്കും .*സംസാരം വളരെ മൃതുവായിരിക്കും .മാന്യമായിരിക്കും നല്ലതേ പറയൂ .*ചെരിപ്പ് എടുക്കുമ്പോള്‍ ഇടതു കൈകൊണ്ട് ആയിരിക്കും .*അവരിലെ പുരുഷന്‍മാര്‍ ജമാഅത്തിന്നു പള്ളിയില്‍ പോകുന്നവരായിരിക്കും .*സമ്മാനം നല്‍കുന്നവരും വാങ്ങുന്നവരുമായിരിക്കും .*മറ്റുള്ളവന്‍റെ ആവശ്യങ്ങള്‍ നിറവെറി കിട്ടാന്‍ അള്ളാഹു വിനോട് ദുആ ചെയ്യുന്നവരായിരിക്കും .*സ്ഥാനമാനങ്ങള്‍ക്ക് അനുസരിച്ച് വസ്ത്രം കൊണ്ടു തല മറച്ചവരായിരിക്കും .*പരസ്പരം വിട്ടു വീഴ്ചക്ക് തയാര്‍ ആവുന്നവരും അന്യന്‍റെ തെറ്റുകള്‍ക്ക് മാപ്പ് നല്കുന്നവരുമായിരിക്കും.*വീടുകളിലേക്ക്‌ പ്രവേശിക്കുന്നവര്‍ വീട്ടിലുള്ളവര്‍ക്ക് സലാം പറയുന്നവരും ആരെയും കാണാത്തപ്പോള്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്നവരായി (മുരടനക്കിയും ചുമച്ചു മൊക്കെ )വീട്ടില്‍ പ്രവേശിക്കുന്നവരായിരിക്കും .*നരക ശിക്ഷ പേടിച്ചു ഞെരിയാണിക്ക് താഴേക്ക്‌ വസ്ത്രം ധരിക്കത്തവരായിരിക്കും...
Check, Are You a Muslim?..............