Sunday, March 23, 2008

പ്രണയം

പ്രണയം

ബാല്യ കാല സഖിയുടെ കണ്‍കളില്‍ ദയനീയതനിഴലിച്ചു.
ഹൃദയത്തിന്റെ ചുവരുകളില്‍ കോറിയിട്ട പ്രണയത്തിന്റെ വരികളില്‍ പഴയ തിളക്കം കണ്ടില്ല.
കാലപഴക്കത്തില്‍ മങ്ങിയതാകാം.കടല്‍ തിരകള്‍ അത് ശരിവച്ചു .മൗനം
വാചാലമായ്.സ്മരണകള്‍ പുനര്‍ജനിച്ചു .കാലം പിന്നെയും കടന്നു.സഖിയെ തേടി കടല്‍ക്കരയില്‍ വീണ്ടും കാത്തുനിന്നു.അവള്‍ വന്നില്ല.ആരോ ചെവിയില്‍ മന്ത്രിച്ചു.കഴിഞ്ഞ മകരമാസ്സത്തിലെ ഒരു തണുത്തു വിറങ്ങലിച്ച രാവില്‍ അവള്‍ വിട പറഞ്ഞിരിക്കുന്നു. അര്‍ബുദമത്രേ...അര്‍ബുദം....ഇരുള്‍ കയറിയ കണ്ണുകളുമായി ഞാന്‍ സ്തബ്ധനായി നിന്നു.അസ്തമയ സൂര്യന്റെ വിഷാദ മുഖം കടലിന്റെ ആഴങ്ങളിലേക്ക് ഉള്‍വലിഞ്ഞു.കാറ്റും കോളും കൊണ്ടു കടല്‍ പ്രക്ഷുബ്ദമായ്.അലറിയടുത്ത കടല്‍ തിരകള്‍ രണ്ടാമത്തെ സത്യം കൂടി ശരിവെച്ചു.പഴയപുസ്തക താളിലെ,മയില്‍‌‍പ്പീലിയുടെ
സ്ഥാനം ഒന്ന്കൂടി നോക്കിക്കണ്ടു.ഉള്ളില്‍ കിനിഞ്ഞ തേങ്ങലുകള്‍ ഒരുവിങ്ങലായ് തങ്ങിനിന്നു.
എം.എസ്.നസീര്‍ പാങ്ങോട്.

4 comments:

ശ്രീ said...

വരികളെല്ലാം മനോഹരം മാഷേ...ആ അക്ഷരത്തെറ്റുകള്‍ കൂടി ശരിയാക്കൂ...
:)

സുബൈര്‍കുരുവമ്പലം said...

നസീര്‍ താങ്കളുടെ പേനയിലെ മഷി തീരാതരിക്കട്ടെ ......
നല്ല വരികള്‍ ......

Anonymous said...

expect more creations...good..and..toutchable..

a reader....

Anonymous said...

very good lines
--desert adventure---