Thursday, March 6, 2008

ആത്മീയത കച്ചവടമല്ല

ആത്മീയത കച്ചവടമല്ല

ശരീരം പോലെത്തന്നെ ഒരാത്മാവും ആത്മീയലോകവും ഉണ്ടെന്നാണ് മനുഷ്യന്റെ പ്രത്യേഗത.അതുകൊണ്ടാണവന് മൃഗമല്ലാതരിക്കുന്നത്.മനുഷ്യന് ചിരിയും കരച്ചിലും ഉണ്ട്. സ്വപ്നവും ഭാവനയുമുണ്ട് .ഇതൊന്നും ശരീരത്തിന്റെതല്ല. കാരുണ്യം നിറഞ്ഞു പൂക്കുന്നതും ക്രൌര്യം ഉണര്ന്നു പത്തി വിടര്ത്തുന്നതും തൊലിപുറത്തല്ല.
വിശ്വാസവും കാപട്യവും ത്യാഗവും സ്വാര്ത്ഥതയും വിനയവും അഹങ്കാരവും എല്ലാം അനുഭവിച്ചറിയുന്ന ഒരാത്മീയലോകമാണ് ജീവിതത്തിന്‍റെ സൗന്ദര്യം.

മനുഷ്യന്‍റെ വെറും ശരീരമാണ് ഭൌതിക സിദ്ധാന്തം. അവന് കൈനീട്ടുന്നത് അപ്പത്തിനാനന്നതാണ് രാഷ്ട്രീയം. അപ്പോള്‍ മനുഷ്യന് കണ്ണും കയ്യും ആകാശത്തേക്ക് ഉയര്‍ത്തുന്നതെന്തിനു? വയര്‍ നിറഞ്ഞിട്ടും കരയുന്നതെന്തിനു? ആത്മാവിന്‍റെ നിലവിളികള് ഓരോ മനുഷ്യനും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് .എവിടെനിന്നോ വന്നുകിട്ടനുള്ള ആശ്വാസത്തിന്‍റെ തെളിനീരിനായി ദാഹിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചുറ്റുപാടിന്‍റെ കൂരിരുട്ടില് വെളിച്ചത്തിന്‍റെ വഴികള് എവിടെയാണെന്നന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.

നമ്മിലും നമുക്കു ചുറ്റിലും നിറഞ്ഞു നില്ക്കുന്ന ദിവ്യാനുഗ്രഹങ്ങള് തിരിച്ചറിഞ്ഞു നന്ദി കാണിക്കാനും ജീവിതത്തെ വിശുദ്ധിയുടെ പ്രകാശ മാക്കുവാനുമല്ലേ യഥാര്‍ത്ഥത്തില് നമ്മുടെ ആത്മീയ അന്വേഷണങ്ങള് സഹായിക്കെണ്ടത്? നിര്‍ഭാഗ്യവശാല്‍ മോക്ഷവും ആശ്വാസവും തേടി ആളുകള് ഇന്നെത്തിപടുന്നത് ആത്മീയ അവകാശവാതമുന്നയിച്ചുകൊണ്ടിരിക്കുന്ന ചില മനുഷ്യര്ക്കു മുന്പിലാണ്.വേദനിക്കുന്നവര് നിലവിളിക്കുകയും വിഷക്കുന്നവര് ഭക്ഷണം തേടുകയും ചെയ്യുന്ന ഈ അത്ഭുത മനുഷ്യരാവട്ടെ നമ്മെ പോലെ തന്നെ നിസ്സഹായരാണ്. സ്വയം ഇരുളില് തപ്പുന്ന ഇവര് എങ്ങിനെയാണ് നമുക്ക് വഴി തെളിയിക്കുക?.

ആശ്രമങ്ങളില് പതിയിരിക്കുന്ന ശത്രുക്കളെ പോലും തിരിച്ചറിയാനാകാതെ,വെടിപോട്ടുമ്പോള്‍ നില വിളിച്ചോടുന്ന കുട്ടി ദൈവങ്ങള് എങ്ങിനെ നമ്മുടെ ശത്രുക്കളെ തിരിച്ചറിയാന്? സ്വന്തം രോഗങ്ങള്‍ മാറ്റാന്‍ പോലും ശേഷിയില്ലാത്ത ഇക്കൂട്ടര്ക്ക് നമ്മുടെ രോഗം മാറ്റാനാവുമോ? ഒരു കൊതുകിനെ പോലും സ്രഷ്ടിക്കാന് ശേഷിയില്ലാത്ത ഈ ആത്മീയ തല്സ്വരൂപങ്ങള്ക്ക് മുന്പില് നാം ക്യൂ നില്ക്കുകയാണ് കഷ്ടപ്പാടുകള്‍ നീക്കാന്‍,കുഞ്ഞുങ്ങളുണ്ടാവാന്, വ്യാപാരം മെച്ചപെടാന്, ആത്മ ശാന്തി നേടാന്, ആത്മാഭിമാനവും ബുദ്ധിയും പണയം വെച്ചുള്ള ഈ നില്പ് അപമാനകരമാണ്, എല്ലാം നല്കി അനുഗ്രഹിച്ച സ്രഷ്ടാവിനോടുള്ള കടുത്ത നന്ദി കേടും.

സാദാരണ ക്കാരുടെ വിവരക്കേടും അന്തവിശ്വാസവും ചൂഷണം ചെയ്ത് കൊഴുത്തുവീര്‍ക്കുന്ന ആതമീയ പരിവേശക്കാര്‍ കടുത്ത സാമൂഹിക ദ്രോഹമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ ദിവ്യ സിദ്ധികളോ വെളിപാടോ ഇല്ലന്നു തുറന്നു സമ്മതിക്കുന്നതിനു പകരം ഭക്തന്മാര്‍ക്കു മുന്‍പില്‍ 'പൊട്ടന്‍കളി'
ക്കുകയാണിവര്‍. ആത്മീയ മാര്‍കറ്റ് പിടിച്ചെടുക്കാന്‍ സുദര്‍ശന ക്രിയമുതല്‍ ശേഷക്രിയ വരെ എന്തും നടത്താനിത്തരക്കാര്‍ സന്നദ്ധരാണ്. ഭസ്മം മുതല്‍ റിസ്റ്റു വാച്ച് വരെ ( വലിപ്പം നിബന്ധനക്ക് വിധേയം) എടുത്തു കൊടുക്കുന്ന ഇന്‍സ്റ്റെന്‍റെ കാര്യ സാധ്യമാണ് ചിലരുടെ രീതിയെങ്കില്‍ റിലാക്സേഷന് വേണ്ടിയുള്ള ശ്വസന ക്രിയകളാണ് മറ്റുചിലരുടെത്.കെട്ടിപിടിച്ച് മെസ്മറയ്സ് ചെയ്യുന്നവരും മൈക്കും പുകയും മന്ത്രോച്ചാരണങ്ങളുംകൊണ്ട് മാസ് ഹിപ്നോട്ടിസത്തിന് വിധേയരാക്കുന്നവരും വേറെ. താളത്തിലാടലും ചുവടൊപ്പിച്ചു നൃത്തം ചെയ്യലും കൈ കൊട്ടി പാടലും സെന്റി മെന്റ്സ് അടിച്ച് കരയിക്കലുമൊക്കെ ആത്മീയ സിലബസ്‌ന്‍റെ ഭാഗമാണ്. ബൈബിള്‍, ഖുറാന്‍, ഗീത
ഉദ്ധരണികളും ആപ്ത വാക്യങ്ങളും തരം പോലെ അടങ്ങിയ പ്രഭാഷണങ്ങള്‍ ആത്മീയ ദാഹം തീര്‍ക്കനെത്തുന്ന വരെ ലക്ഷ്യം വച്ചുള്ളതാണ്. വേഷവും ഭൂഷയും താടിയും തലപ്പാവുമൊക്കെ സന്ദര്‍ഭാനുസരണം വിളയാടും. ചാരി നില്‍കാന്‍ ഒരത്താണി തേടുന്നവരെയും കാര്യ സാധ്യത്തിനായി കുറുക്കു വഴി തേടുന്നവരെയും വലയില്‍ വീഴ്ത്താന്‍ ഇതൊക്കെ ധാരാളം . പണക്കൊഴുപ്പില്‍ മുങ്ങി ആഡംബര ജീവിതം നയിച്ച് മടുത്ത ശേഷം ആത്മീയ ഉള്‍വിളി കളുണ്ടായവരും ഭക്തന്മാരുടെ നല്ലൊരു പങ്ക് വരും .
അധ്യാത്മികതയുടെ ശാന്തതക്ക് പകരം പണക്കൊഴുപ്പിന്‍റെ ധാരാളിത്തമാണ് ഇന്നത്തെ ആത്മീയ കേന്ദ്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.പഞ്ച നക്ഷത്ര ആശ്രമങ്ങള്‍ മുതല്‍ ഡീംട് യൂണിവേഴ് സിറ്റികള്‍ വരെ അടങ്ങിയ സ്പെഷല്‍ 'എക്കണോമിക് സോണുലായി' ആത്മീയ കേന്ദ്രങ്ങള്‍ വളര്‍ന്നിരിക്കുന്നു . ആക്കൌണ്ടും ഓഡിറ്റിംഗും ബാധകമാല്ലാത്ത ആത്മീയ സാമ്രാജ്യങ്ങള്‍ വിദേശ പണക്കൊഴുപ്പിന്‍റെ ബലത്തിലാണ് നിലകൊള്ളുന്നത്. ഭരണകൂടത്തിന്‍റെ നിര്‍ലോഭമായ പിന്തുണയും മാധ്യമങ്ങളുടെ സഹകരണവും ചേര്‍ന്ന് ഇത്തരം കേന്ദ്രങ്ങളെ ജനാധിപത്യ പരമായ എല്ലാനിയമങ്ങളും അതീതമാക്കി മാറ്റിയിരിക്കുകയാണ്. ഇവിടങ്ങളില്‍ സ്വയം കൃത്യ നീതിയില്‍ മനുഷ്യാവകാശങ്ങള്‍ ലംഖിക്കപെടുന്നത് തികച്ചും സ്വാഭാവികം ആത്മീയ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന ലൈംഗിഗ ചൂഷണങ്ങള്‍ മുതല്‍ അസ്വാഭാവിക മരണങ്ങള്‍ വരെയുള്ള സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അതാണ് സൂജിപ്പിക്കുന്നത്.
സേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് നവ ആത്മീയ കേന്ദ്രങ്ങള്‍ പ്രതിച്ചായാ നിര്‍മാണം നടത്തികൊണ്ടിരിക്കുന്നത് അവിഹിത മായ പണ മൊഴുക്കിനു സേവനമുഖം നല്ല ഒരു മറയാണ് ഒപ്പം ഗുണ ഭോക്താക്കളായ പാവങ്ങളുടെ അനുഭാവം പിടിച്ചു പറ്റുകയുമാകാം 'എന്തൊക്കെയാണെങ്കിലും ഒരുപാടാളുകള്‍ക്ക് ഉപകാരം ചെയ്യുന്നില്ലേ' എന്ന ലളിത യുക്തിയുടെ ബലത്തില്‍ ആത്മീയ കേന്ദ്രങ്ങളുടെ ചൂഷണവും അനീതിയും എഴുതി തള്ളാന്‍ സാധ്യമല്ല . ആത്മീയതക്കുവേണ്ടി പണ മൊഴുക്കുന്നവരില്‍ കള്ള കടത്തുകാര്‍ മുതല്‍ മാഫിയാ തലവന്മാര്‍ വരെയുണ്ട് . പല ഉന്നത രാഷ്ട്രീയ നേതാകളും ഇത്തരം കേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകരാണ്‌. രാഷ്ട്രീയക്കാരുടെ ലക്ഷ്യം ഭക്ത വോട്ടു കള്‍ ആണങ്കില്‍ കള്ള പണക്കാര്‍ക്ക് അനുഗ്രഹാ ശിസ്സുകലാണ് വേണ്ടത് ഇവരുടെ കൂട്ട് കക്ഷി നെത്രത്വമാണ് ആത്മീയ വ്യവസായത്തിന്റെ ഡയരക്ടര്‍ ബോര്‍ഡ് .
മനുഷ്യരെ കഴുതകള്‍ ആക്കുന്ന ഇത്തരം ആത്മീയ സര്‍കസ്സുകള്‍ അവസാനിപ്പിക്കുവാന്‍ സമയമായിരിക്കുന്നു ആത്മീയ ദാഹം തീര്‍ക്കാന്‍ നാം ചരിത്രത്തിലേക്ക് ആണ് മടങ്ങേണ്ടത് . ആത്മ വിത്ഞാനത്തിന്റെ സൂര്യന്‍മാരായി ജ്വലിച്ചു നിന്ന പ്രവാചകന്മാരും മത്തുക്കളും മനുഷ്യ ദൈവ ങ്ങളോ കാള്‍ട്ട് ലീഡര്‍ മാരോ ആയിരുന്നില്ല അവര്‍ക്ക് ആത്മീയത സ്വയം ശുദ്ധീകരിക്കാനുള്ള പരിശീലന മായിരുന്നു ഏത് കൊടും കിരാതന്റെ മുന്നിലും സത്യം വിളിച്ചുപറയാനുള്ള ഉള്‍ കരുത്തായിരുന്നു . പര്‍ണന ശാലയുടെ കുളിരിലല്ല നീതിയുടെ പോര്‍ കളത്തില്‍ ആണവര്‍ ആത്മീയ സായൂജ്യം കണ്ടെത്തിയത് . മോക്ഷത്തിന്റെ തരാട്ടിനു പകരം അവര്‍ വിമോചനത്തിന്റെ മുദ്ര വാക്യമാണ് ജനങ്ങളെ കേള്‍പിച്ചത്. അതാണ് യഥാര്‍ത്ഥ ആത്മീയത .
നമുക്കു മത്തുക്കളുടെ പാരമ്പര്യത്തിലേക്ക് മടങ്ങി യഥാര്‍ത്ഥ അത്മീയതെയെ വീണ്ടെടുക്കാം . അതുനമ്മേ കളങ്ക ങ്ങളില്‍ നിന്ന് ശുദ്ധീകരിക്കും. ധാര്‍മികതയുടെ പിന്‍ബലം നല്‍കും. നീതിയുടെ പോര്‍ കളങ്ങളില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തും. മര്‍ദിതരുടെ കണ്ണീരൊപ്പാന്‍ കൈകള്‍ക്ക് കരുത്ത് നല്‍കും . വിപ്ലവത്തിന്റെ കനല്‍ പഥങ്ങളില്‍ നമുക്ക് ചങ്കുറ പ്പേകും. ഓര്‍ക്കുക മോക്ഷത്തിനു വിയര്‍പ്പിന്റെ ഗന്ധവും ചോരയുടെ നനവുമുണ്ട്.


സുബൈര്‍ കുരുവമ്പലം

4 comments:

G.MANU said...

അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനമില്ല മാഷേ

സുബൈര്‍കുരുവമ്പലം said...

thank you manu

Anonymous said...

എന്താ മാഷെ... ഈനാട് നന്നാവില്ലേ............

സുല്‍ |Sul said...

നല്ല ലേഖനം സുബൈര്‍.
-സുല്‍