പല്ലുകളുടെ വൃത്തി ഹൃദയത്തെ ആരോഗ്യമുള്ളതാക്കും
പല്ലുതേയ്ക്കാതിരിക്കാന് എന്തെങ്കിലും കാരണങ്ങളും തിരഞ്ഞ് നടക്കാറുണ്ടോ. എന്നാല്‍ പല്ലുതേയ്ക്കണമെന്ന് തീരമാനിയ്ക്കാന് വളരെ പ്രാധാന്യമുള്ള ഒരു കാരണമുണ്ട്.എന്താണെന്നല്ലേ പല്ലുകള്‍ വൃത്തിയായില്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന് ആയുസ്സും ആരോഗ്യവും ഉണ്ടാകില്ല. പുതിയ ചില പഠനങ്ങളിലാണ് പല്ലിന്റെ വൃത്തിയും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.പഠന ഫലത്തില്‍ തെറ്റില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പ്രതിദനം തന്റെയടുത്തെത്തുന്ന ഹൃദ്രോഗികളില്‍ ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം പേരും വായയും പല്ലും സംബന്ധമായ പ്രശ്നങ്ങളുള്ളവരാണെന്ന് കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ പ്രവീണ്‍ ചന്ദ്ര പറയുന്നു.പല്ലുകള്‍ കേടുവരുന്നതടക്കം വായ്ക്കകത്തുണ്ടാകുന്ന രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനും കാരണമാകുന്ന ബാക്ടീരിയ ഒന്നുതന്നെയാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ തങ്ങിനില്ക്കുമ്പോള് അവിടെ രോഗാണുക്കള്‍ വളരുന്നു. രക്തസ്രാവമുണ്ടാക്കുന്ന ബാക്ടീരിയകള്‍ രക്തധമനികളിലേയ്ക്കും പ്രവേശിക്കുന്നു. അതുകൊണ്ടാണ് ഹൃദ്രോഗമുള്ളവര്‍ പല്ലും വായയും വളരെ വൃത്തിയായി സൂക്ഷിക്കണമെന്ന് പറയുന്നത്.ഹൃദയവാല്‍വുകള്‍ക്ക് പ്രശ്നമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും വായിന്റെയും പല്ലിന്റെയും കാര്യത്തില്‍ നല്ല കരുതല്‍ ആവശ്യമാണ്. പ്രത്യേകിച്ചും വാല്‍വ് ശസ്ത്രക്രിയ്ക്ക് വിധേയരാകുന്നവര്‍ ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിയ്ക്കേണ്ടതുണ്ട്.വാല്‍വ് ശസ്ത്രക്രിയ്ക്ക് വിധേയരാകുന്നവര്‍ പല്ലുകളില്‍ അണുബാധയുണ്ടെങ്കില്‍ ആദ്യം അത് ചികിത്സിച്ച് ഭേദമാക്കിയശേഷം മാത്രം ശസ്ത്രക്രിയ്ക്ക് വിധേയരാകുന്നതായിരിക്കും നല്ലത്. അല്ലാത്തപക്ഷം ശസ്ത്രക്രിയ വിജയിക്കാനുള്ള സാധ്യത കുറവാണ്- ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നു.

കരയാതെ മൂക്കുചീറ്റാതെ ഇനി ഉള്ളിയരിയാം
ഉള്ളിയെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ കരയാന്‍ തുടങ്ങുന്നവരെ കണ്ടിട്ടില്ലേ. എന്തും മുറിയ്ക്കാം എന്നാല്‍ ഉള്ളിമാത്രം വയ്യെന്നു പറയുന്നവരും കുറവല്ല.മുറിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വന്ന് ആകെ പ്രശ്നമുണ്ടാക്കുന്ന ഉള്ളി പക്ഷേ ആരോഗ്യ ദായകമാണെന്ന് ഏവര്‍ക്കുമറിയാം. പോഷകങ്ങളേറെയുള്ള ഉള്ളി കരയിക്കില്ലെന്ന് വന്നാലോ.അതെ കരയിക്കാത്ത ഉള്ളി വികസിപ്പിച്ചുകഴിഞ്ഞു. ന്യൂസിലാന്റിലെയും ജപ്പാനിലെയും ശാസ്ത്രജ്ഞരാണ് കരിയിക്കാത്ത(ടിയര്‍ ഫ്രീ) ഉള്ളികള്‍ വികസിപ്പിച്ചെടുത്തത്. ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ച് ഉള്ളിയിലെ കരച്ചിലുണ്ടാക്കുന്ന എന്‍സൈമുകള്‍ക്ക് കാരണമായ ജീനിന്റെ പ്രവര്ത്തനമില്ലാതാക്കിയാണ് കരച്ചില് ഫ്രീ ഉള്ളികള്‍

ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം വിഷാദരോഗമുണ്ടാക്കും

കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ചായക്കപ്പും പിടിച്ച് കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് മെയില്‍ വായനയും ബ്രൗസിംഗുമാണോ പണി? ഈ ഏര്‍പ്പാട് അര്‍ദ്ധരാത്രിയിലും തുടരുന്നുമുണ്ടോ? എങ്കില്‍ ഒട്ടും വൈകില്ല നിങ്ങള്‍ എത്രയും പെട്ടന്ന് വിഷാദരോഗത്തിന് അടിമപ്പെടും.ഒരു പുതിയ പഠനത്തിലാണ് ഇന്റര്‍നെറ്റിനോടുള്ള അമിതമായ താല്പര്യവും ഉപയോഗവും ആളുകളില്‍ വിഷാദരോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയത്. ഇന്റര്‍നെറ്റ് അഡിക്ഷന് ഡിസോഡര്‍ എന്നാണ് ഗവേഷകര്‍ ഈ അവസ്ഥയെ വിളിക്കുന്നത്. അതി കഠിനമായി ഉല്‍ക്കണ്ഠ, വിഷാദം എന്നിവയാണത്രേ ഇതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍.ഇന്റര്‍നെറ്റിനോടുള്ള താല്പര്യത്തെ വെറുമൊരു ഭ്രമം എന്നുപറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. ചായയോടോ കാപ്പിയോടോ തോന്നുന്നപോലെയുള്ള ഒരു ഭ്രമം, അല്ലെങ്കില്‍ മൊബൈലിനോടുള്ള അടിമപ്പെടല്‍ ഇതുപോലെതന്നെയാണ് ഇന്റര്‍നെറ്റിന് അടിമപ്പെടുന്നവരുടെയും അവസ്ഥ. പലര്‍ക്കും അതിനോടുള്ള ആഗ്രഹത്തെ മറികടക്കാന്‍ കഴിയുന്നില്ല. പലരിലും ഇത് കഠിനമായ മാനസിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്- ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല ചിലര്‍ക്ക് ഉറക്കക്കുറവ്, ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാത്ത സമയത്ത് പോലും അനാവശ്യമായ ഉത്കണ്ഠ, കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടുന്ന അവസ്ഥ, ജോലിയില്‍ ശ്രദ്ധക്കുറവ്, ദീര്‍ഘമായി നിലനില്‍ക്കുന്ന മാനസികസംഘര്‍ഷം എന്നിവയും കാണപ്പെടുന്നുണ്ട്- ഗവേഷകസംഘത്തിന് നേതൃത്വം നല്കിയ ടെല്‍ അവിവ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ പിന്‍ഹാസ് ഡനണ് വിവരിക്കുന്നു.പതിനാറിനും അറുപതിനും ഇടയില്‍ പ്രായമുള്ള ആളുകളെയാണ് ഗവേഷകര്‍ പഠനവിധേയരാക്കിയത്. കൗമാരക്കാരിലും അമ്പത് വയസ്സിന് മുകളിലുള്ള ആളുകളിലുമാണ് ഇന്റര്‍നെറ്റിന്റെ കൂടിയ ഉപയോഗം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.പ്രശ്നങ്ങള്‍ ഗുരുതരമാകുമ്പോള്‍ ചികിത്സകൊണ്ടുപോലും പ്രയോജനമില്ലാത്ത അവസ്ഥ വന്നുചേരുമെന്നും അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ വേണ്ടമെന്നും സംഘം പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിയിലാണ് പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആരോഗ്യം നേടാന്‍ നടക്കൂ...
രക്തസമ്മര്‍ദ്ദം, പ്രമേഹം, ക്യാന്‍സര്‍, ഹൃദ്രോഗം ഇതെല്ലാം ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ കൂടിവരികയാണ്. ഈ രോഗങ്ങളെയെല്ലാം അകറ്റാന്‍ ചെലവില്ലാത്ത ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്- 15 മിനിറ്റ് നേരത്തെ വേഗത്തിലുള്ള നടത്തം. നടക്കുമ്പോള്‍ നിങ്ങളുടെ പള്‍സ് മിടിപ്പ് വേഗത്തിലാവുന്നു. ശരീരത്തിലുടനീളം രക്തചംക്രമണം കൂടും. ഇത് ഹൃദയത്തെ ആരോഗ്യത്തിലേക്ക് നയിക്കും. ദിവസവും 15 മിനിറ്റ് നേരമെങ്കിലും അതിവേഗത്തിലുള്ള നടത്തം പരിശീലിച്ചാല്‍ സ്ത്രീകള്‍ക്ക് എന്നെന്നും ആരോഗ്യവതികളായിരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കുന്നു. വാര്‍ധക്യത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനും നടത്തം നല്ല വഴിയാണെന്ന് വിദഗ്ധര്‍ പറയുന്നു. നടത്തം കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാണെങ്കിലും അവരുടെ ആദ്യപരാതി നടക്കാന്‍ സമയമില്ലെന്നതാണ്. ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഈ പരാതി കൂടുതലാണ്. അവര്‍ക്ക് ഓഫീസില്‍ മാത്രമല്ല, വീട്ടിലും ജോലിത്തിരക്കാണ്. ഇതിനിടയില്‍ നടക്കാന്‍ സമയമെവിടെ? തിരക്കിട്ട ജീവിതത്തിനിടയിലും നടക്കാന്‍ സമയം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.
ദിവസവും പതിവുള്ളതിനേക്കാള്‍ ഒരു അരമണിയ്ക്കൂര്‍ മുമ്പ് എഴുന്നേല്ക്കുക. കുടുംബാംഗങ്ങളെല്ലാം ഉണരും മുമ്പ് പ്രകൃതിയുടെ പ്രശാന്തതയില്‍ അരമണിക്കൂറോ 15 മിനിറ്റോ നടക്കുക. നടത്തത്തിന്റെ സമയം പ്രഭാതത്തിലാക്കിയാല് വേറെ ഒരു ഗുണം കൂടിയുണ്ട്. ശരീരത്തിന് ശുദ്ധമായ ഓക്സിജന്‍ ധാരാളം ലഭിയ്ക്കും.
വീട്ടില്‍ കോണിപ്പടിയുണ്ടെങ്കില് അത് പല തവണ വേഗത്തില്‍ കയറിയിറങ്ങുന്നത് നല്ലൊരു വ്യായാമമാണ്. ഓഫീസിലാണെങ്കില്‍ ലിഫ്റ്റിന്റെ ഉപയോഗം കുറച്ച് കോണിപ്പടികള്‍ കയറുന്നത് ശീലമാക്കുക.
ഓഫീസില്‍ നിന്ന് വരുമ്പോള്‍ നിങ്ങള്ക്കിറങ്ങേണ്ട സ്റോപ്പിനേക്കാള് മുമ്പേ ഇറങ്ങി നടക്കുക.
പച്ചക്കറി വാങ്ങാനോ, ലൈബ്രറിയിലേക്ക് പോകാനോ നടത്തം ശീലമാക്കുക.
ഇനി 15 മിനിറ്റ് നടത്തത്തിന് സമയമില്ലെങ്കില്‍ അഞ്ച് മിനിറ്റ് നേരം സ്കിപ്പിംഗ് ശീലമാക്കിയാലും നന്ന്.
വിവാഹിതരാണെങ്കില്‍ ഭര്‍ത്താവുമൊന്നിച്ചുള്ള നടത്തം ശീലമാക്കുന്നത് നല്ലതാണ്. ഈ നടത്തം ഇരുകൂട്ടരുടെയും ഹൃദയത്തിന് ഗുണം ചെയ്യും.
നടത്തം ഒരു വ്യായാമമായി മാറണമെങ്കില്‍ വേഗത്തില്‍ നടക്കണമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിയ്ക്കുക. ഇനി നടത്തത്തിനിടയില്‍ നിങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ നന്ന്. നടത്തത്തിനിടയില്‍ പ്രകൃതിയിലെ ചെറിയ ചെറിയ കാര്യങ്ങള്‍ നിരീക്ഷിയ്ക്കാന്‍ ശ്രമിയ്ക്കണം. ചിലപ്പോള്‍ അപ്രതീക്ഷിതമായ ഒരിടത്ത് ചെറിയ പൂവ് വിരിഞ്ഞ് നില്‍ക്കുന്നത് കാണാം. അല്ലെങ്കില്‍ പ്രത്യേക പച്ചപ്പോടെയുള്ള ഒരു ഇല കണ്ടെത്താന്‍ കഴിഞ്ഞേയ്ക്കാം. അതല്ലെങ്കില്‍ മരച്ചില്ലകള്‍ക്കിടയില്‍ ഭംഗിയുള്ള ഒരു പക്ഷിയെ കണ്ടേയ്ക്കാം. പ്രകൃതിയുടെ ഈ ചെറിയ സൗന്ദര്യങ്ങളില്‍ മുഴുകാന്‍ ശ്രമിയ്ക്കുക. ദൈനംദിനജീവിതത്തിലെ ചെറിയചെറിയ പ്രശ്നങ്ങളെല്ലാം മനസ്സില്‍ നിന്ന് മാറ്റിവച്ച് മനസ്സിലെ ചിന്താശൂന്യമാക്കാന് ശ്രമിയ്ക്കുക. അപ്പോള്‍ നടത്തം ഒരു ധ്യാനം തന്നെയായി മാറുന്നു.