Tuesday, April 1, 2008

പ്രവാസിയുടെ ദശാന്തരങ്ങള്‍..

വിദേശമലയാളിക്ക് പ്രവാസി എന്ന പേരു വിളിച്ചത് ആരായാലും ആപേരു ഗള്‍ഫ് മലയാളിക്ക് ഏറെ അനുയോജ്യമാണന്ന കാര്യത്തില്‍ ശംശയമില്ല.

ഗള്‍ഫ് മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട 'പ്രവാസി' എന്ന മൂന്നക്ഷരങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്നത് എന്താണന്ന് നോക്കാം.

ആദ്യം പ്രവാസി ഗള്‍ഫിലാകുമ്പോള്‍.

പ്ര = പ്രശ്നങ്ങള്‍ തീരാത്തവന്‍

വാ = വായ്പകളാല്‍ വലഞ്ഞവന്‍

സി = സിഗരറ്റിലും സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍.

**********

ഇനി പ്രവാസി ലീവിലെത്തിയാല്‍

പ്ര = പ്രമാണിയായി ജീവിക്കുന്നവന്‍.

വാ = വാടക വണ്ടിയില്‍ വിലസുന്നവന്‍

സി = സിനിമക്കും സിക്കാറിനും നടക്കുന്നവന്‍.

**********

അവസാനം പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കുമ്പോള്‍.

പ്ര = പ്രസാധം നഷ്ടപെട്ടവന്‍.

വാ = വാര്‍ധക്യം പിടി കൂടിയവന്‍.

സി = സിക്ക് നിത്യരോഗി.

*********


കടപ്പാട്:: സുറാഖത്ത് ഹസ്സന്‍..
അഫ്സല്‍ ടി. പി. കണ്ണൂര്‍.. വളപട്ടണം

7 comments:

സുബൈര്‍കുരുവമ്പലം said...

വിദേശമലയാളിക്ക് പ്രവാസി എന്ന പേരു വിളിച്ചത് ആരായാലും ആപേരു ഗള്‍ഫ് മലയാളിക്ക് ഏറെ അനുയോജ്യമാണന്ന കാര്യത്തില്‍ ശംശയമില്ല.

Unknown said...

ഇത്ര ഞാന്‍ ചിന്തിച്ചില്ല അപാരം സുബൈറെ

ശ്രീ said...

ഹൊ! സമ്മതിച്ചിരിയ്ക്കുന്നു.
പ്രവാസികള്‍ക്കു സലാം.

Appu Adyakshari said...

ഹ..ഹ.ഹ..
ഇതൊരു കലക്കന്‍ ഡെഫനിഷനാണേ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്തു പറഞ്ഞാലും സ്വയം ജീവിതം ഹോമിക്കുന്നവന്‍ അല്ലെ അവന്‍
ജീവിക്കാന്‍ വേണ്ടി മറുകര തേടേണ്ടിവന്ന പാവം മലയാളി
ഇന്നും അവന്റെയുള്ളില്‍ അതിയായ ആഗ്രഹമാണ് എന്നെങ്കിലും അവന്റെ സ്വപ്നങ്ങള്‍ ചിറകു മുളയ്ക്കും എന്ന ആഗ്രഹം,

സുബൈര്‍കുരുവമ്പലം said...

ഒപ്പിട്ട എല്ലാര്‍ക്കും ഒരു കിടിലന്‍ ട്ടാങ്കസ് ട്ടോ ......

മുസാഫിര്‍ said...

പ്രവാസിയെ ഇങ്ങനെയും നിര്‍വ്വജിക്കാം അല്ലെ ?